വാൻ ബസുമായി കൂട്ടിയിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു, വണ്ടിയിൽ മയക്കുമരുന്നും തോക്കും

  • 10/02/2025


കുവൈത്ത് സിറ്റി: ജഹ്‌റയിലെ അൽ ഒയൂൺ ഏരിയയിലെ ഒരു റൗണ്ട് എബൗട്ടിൽ ഒരു വാൻ ബസുമായി കൂട്ടിയിടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയയുടൻ വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു, വാഹനത്തിനുള്ളിൽ ഒരു നായയും തോക്കും മയക്കുമരുന്നും ഉണ്ടായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. കൂട്ടിയിടിയെത്തുടർന്ന് ബസ് മറിയുകയും വാനിൻ്റെ ഡ്രൈവർ ഉടൻ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു. വാൻ പരിശോധിച്ചപ്പോൾ, അധികൃതർ ഒരു തോക്കും നായയും മയക്കുമരുന്നെന്ന് സംശയിക്കുന്ന അജ്ഞാത വസ്തുക്കളും കണ്ടെത്തി. കേസ് ഇപ്പോൾ അന്വേഷണത്തിലാണ്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമത്തിലാണെന്നും സുരക്ഷാ വൃത്തങ്ങൾ അരിയിച്ചു.

Related News