ഫര്‍വാനിയയിൽ കെട്ടിട നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പരിശോധനകൾ കടുപ്പിച്ചു

  • 11/02/2025


കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പ് കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി. നിക്ഷേപം, വാണിജ്യ, വ്യവസായ, സ്വകാര്യ ഭവന നിർമാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പരിശോധനകൾ നടത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. പ്രത്യേക പരിശോധനാ സംഘം മുഖേന ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ രണ്ടാമത്തെ ഫീൽഡ് പര്യടനമാണിത്. നിരവധി പ്രദേശങ്ങളിലും നിയമലംഘനങ്ങൾ നടന്ന സ്ഥലങ്ങളിലും ഫീൽഡ് പരിശോധന നടത്തുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നും പരിശോധനകൾ കടുപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News