രാജ്യത്ത് ശാഖകൾ തുറക്കാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കുവൈത്ത്

  • 13/02/2025


കുവൈത്ത് സിറ്റി: ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ രാജ്യത്ത് ശാഖകൾ തുറക്കാൻ ആഗോള കമ്പനികളെ ക്ഷണിച്ച് കുവൈത്ത്. ലോക ഗവൺമെൻ്റുകളുടെ ഉച്ചകോടി 2025 ഒരു ക്രിയാത്മകവും ലക്ഷ്യബോധമുള്ളതുമായ സംഭാഷണത്തിനും മെച്ചപ്പെട്ട ഭാവിയിലേക്കുള്ള ശ്രമങ്ങളെ ഏകീകരിക്കാനുള്ള അവസരത്തിനുമുള്ള ഒരു ആഗോള വേദിയാണെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് പറഞ്ഞു. വികസന കാഴ്ചപ്പാടിലൂടെ വരും ദശകത്തിൽ ശോഭനമായ ഭാവി കൈവരിക്കാനുള്ള കുവൈത്തിൻ്റെ പ്രതിബദ്ധത ഹിസ് ഹൈനസ് വ്യക്തമാക്കി. സുസ്ഥിര വികസന പാതകളിൽ ഗുണപരമായ മാറ്റം കൈവരിക്കുന്നതിനും ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തന്ത്രപരമായ പദ്ധതികളെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വൈവിധ്യവും സാമ്പത്തിക സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള മുൻഗണനകളും ഇതിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related News