വിലകൃത്രിമം തടയുന്നതിനായി ഷുവൈഖിൽ തീവ്രമായ പരിശോധന

  • 15/02/2025


കുവൈത്ത് സിറ്റി: വിപണി നിയന്ത്രിക്കുന്നതിനും വില കൃത്രിമം തടയുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയം ബുധനാഴ്ച വൈകുന്നേരം ഷുവൈഖ് മേഖലയിൽ തീവ്രമായ പരിശോധന ക്യാമ്പയിൻ നടത്തി. ന്യായീകരിക്കാത്ത വിലവർദ്ധനവുമായി ബന്ധപ്പെട്ട എന്തെങ്കിലും നിയമലംഘനങ്ങൾ നടക്കുന്നുണ്ടോ എന്നറിയാൻ ഭക്ഷണം, ഉപഭോക്തൃ ഉൽപ്പന്ന സ്റ്റോറുകൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന. 

കൊമേഴ്‌സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്‌ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിനിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ ഗവർണറേറ്റുകളിൽ സമാനമായ പരിശോധന ക്യാമ്പയിനുകൾ തുടരുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. സഹകരണ സംഘങ്ങൾ, മൊത്തവ്യാപാര വിപണികൾ, സൂപ്പർമാർക്കറ്റുകൾ, മന്ത്രാലയത്തിൻ്റെ അധികാരപരിധിയിലുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Related News