കുവൈത്തിൽ അസ്ഥിര കാലാവസ്ഥ ; ജാഗ്രതാ മുന്നറിയിപ്പ്

  • 16/02/2025


കുവൈറ്റ് സിറ്റി : കുവൈത്തിലെ ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വൈകുന്നേരത്തോടെ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും മഴയുടെ സാധ്യത കുറയുമെന്നും ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ധീരാർ അൽ-അലി പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കാലാവസ്ഥാ മുന്നറിയിപ്പിന്റെ ദൈർഘ്യം 10 ​​മണിക്കൂറായി നിശ്ചയിച്ചു, വൈകുന്നേരം 6 മണിക്ക് അവസാനിക്കും.

അതേസമയം, രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും ജനറൽ ഫയർ ഫോഴ്‌സ് ആവശ്യപ്പെട്ടു. സഹായം ആവശ്യമുണ്ടെങ്കിൽ അടിയന്തര നമ്പറായ 112 ൽ വിളിക്കാൻ ഫയർ ഫോഴ്‌സ് ഒരു പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Related News