കാറ്റാന ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ കുവൈത്തിക്ക് 12 വർഷം തടവ്

  • 16/02/2025


കുവൈത്ത് സിറ്റി: സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും കാറ്റാന (ജാപ്പനീസ് വാൾ) ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ കുവൈത്തി പൗരന് 12 വർഷം തടവിന് ശിക്ഷിച്ച് ക്രിമിനൽ കോടതി. കലാഷ്‌നിക്കോവ് റൈഫിൾ, പിസ്റ്റളുകൾ, വെടിമരുന്ന് എന്നിവയുൾപ്പെടെ മയക്കുമരുന്നുകളും തോക്കുകളും അനധികൃതമായി കൈവശം വച്ച കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആക്രമണത്തിൽ ഉദ്യോഗസ്ഥൻ്റെ കൈയിലെ നാല് ടെൻഡോണുകൾക്ക് ആഴത്തിലുള്ള മുറിവേറ്റു. സിവിൽ കേസിൽ പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രതിനിധീകരിച്ച് അഭിഭാഷകൻ അബ്ദുൽ മൊഹ്‌സെൻ അൽ-ഖത്താൻ 5,001 കുവൈത്തി ദിനാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിലെ ഫസ്റ്റ് സർജൻ്റിനെ കൊലപ്പെടുത്താൻ പ്രതി മനഃപൂർവം ശ്രമിച്ചു. ആദ്യം ഉദ്യോഗസ്ഥൻ്റെ മേശയിൽ നിന്ന് നിറച്ച പിസ്റ്റൾ പിടിക്കാൻ ശ്രമിച്ചെങ്കിലും അന്വേഷണ സംഘത്തിലെ അംഗങ്ങൾ ഇടപെട്ട് ആയുധം കിട്ടുന്നത് തടയുകയായിരുന്നു. തുടർന്നാണ് വാള് ഉപയോ​ഗിച്ച് ആക്രമിച്ചത്.

Related News