ക്രിസ്റ്റൽ മെത്ത് കൈവശം വച്ച പ്രവാസി അറസ്റ്റിൽ

  • 17/02/2025


കുവൈത്ത് സിറ്റി: ക്രിസ്റ്റൽ മെത്ത് എന്ന മയക്കുമരുന്ന് എന്ന് സംശയിക്കുന്ന വെളുത്ത പദാർത്ഥം അടങ്ങിയ അഞ്ച് ബാഗുകൾ കൈവശം വച്ചിരുന്ന പ്രവാസി അറസ്റ്റിൽ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള സുരക്ഷാ ശ്രമങ്ങളുടെ ഭാഗമായി, ക്യാപിറ്റൽ റെസ്‌ക്യൂ പട്രോളിം​ഗ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രദേശത്ത് പതിവ് പട്രോളിംഗിനിടെയാണ് അറസ്റ്റ്. സംശയാസ്പദമായ പെരുമാറ്റം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പ്രവാസിയെ തടഞ്ഞുനിർത്തി ഐഡൻ്റിറ്റി പരിശോധിക്കുകയായിരുന്നു. പ്രവാസിയുടെ റെസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ടതായി കണ്ടെത്തിയതോടെ തുടർ പരിശോധനകൾ നടത്തി. മയക്കുമരുന്ന് കണ്ടെത്തിയതോടെ പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കുകയും, പിടികൂടിയ മരുന്നുകൾ കൂടുതൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറുകയും ചെയ്തു.

Related News