കുവൈത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് സബാഹ് അൽ അഹമ്മദ് പ്രദേശത്ത്

  • 07/03/2025


കുവൈത്ത് സിറ്റി: കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവിലുള്ള മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. സബാഹ് അൽ അഹമ്മദ് പ്രദേശത്താണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്, 2.8 മില്ലിമീറ്റർ. അതിനുശേഷം സാദ് അ -അബ്ദുള്ള പ്രദേശത്ത് 1.9 മില്ലിമീറ്ററും അൽ ഖിറാനിലും അൽ ജുലൈയയിലും 1.3 മില്ലിമീറ്റർ വീതവും മഴ ലഭിച്ചു. ജഹ്റ, വാഫ്ര പ്രദേശങ്ങളിൽ 0.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. മതർബയിൽ 0.7 മില്ലിമീറ്ററും അൽ സൽമിയിൽ 0.6 മില്ലിമീറ്ററും ഉൾപ്പെടെ മറ്റ് പ്രദേശങ്ങളിലും മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വിശദീകരിച്ചു. ഏറ്റവും കുറഞ്ഞ മഴ കെയ്ഫാനിലും കുവൈത്ത് സിറ്റിയിലുമാണ് രേഖപ്പെടുത്തിയത്, ഇരു പ്രദേശങ്ങളിലും 0.5 മില്ലിമീറ്റർ വീതം മഴ ലഭിച്ചു.

Related News