വിഎ ഇസിഎംഒ സാങ്കേതികവിദ്യ സഹായകമായി; ഹൃദയാഘാതമുണ്ടായ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിച്ചു

  • 07/03/2025



കുവൈത്ത് സിറ്റി: പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിച്ച മൂന്ന് വയസുള്ള കുവൈത്തി പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് നെഞ്ചുരോഗ ആശുപത്രിയിലെ മെഡിക്കൽ സംഘം. വിഎ ഇസിഎംഒ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനും കുട്ടിയുടെ അവസ്ഥ സ്ഥിരപ്പെടുത്തുന്നതിനും ഈ സാങ്കേതിക വിദ്യ സഹായിച്ചു. വിദ​ഗ്ധ പരിചരണത്തിന് ശേഷം കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

പെൺകുട്ടിക്ക് ഹൃദയപേശികളുടെ കഠിനമായ വീക്കവും വെൻട്രിക്കുലാർ ടാക്കിക്കാർഡിയയും ഉണ്ടായിരുന്നുവെന്ന് നെഞ്ചുരോഗ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റും തീവ്രപരിചരണ വിദഗ്ധനുമായ ഡോ. അബ്ദുൾ അസീസ് അൽ അസിമി പറഞ്ഞു. ഇത് ഹൃദയമിടിപ്പിന്റെ താളത്തിലെ ഒരു തകരാറാണ്. ഇത് വേഗത്തിലും ക്രമരഹിതവുമായ ഹൃദയമിടിപ്പുകൾക്ക് കാരണമാകുന്നു. മെഡിക്കൽ ടീമുകളുടെ പ്രതികരണത്തിന്റെ വേഗതയും നൂതനമായ വിഎ ഇസിഎംഒ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഡിയോപൾമോണറി റിസസിറ്റേഷൻ ഉടനടി ആരംഭിച്ചതിനാൽ ജീവൻ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News