ശൈത്യകാലത്തിന് വിട പറയാനൊരുങ്ങി കുവൈത്ത്

  • 07/03/2025



കുവൈത്ത് സിറ്റി: മാർച്ച് എട്ടിന് കുവൈത്ത് ശൈത്യകാലത്തിന് വിട പറയുമെന്ന് അജ് അജ്‌രി സയന്റിഫിക് സെന്റർ അറിയിച്ചു. കാലാവസ്ഥ മിതമാകാൻ തുടങ്ങുകയും വസന്തത്തിൻ്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനും തുടങ്ങും. ഈ കാലാവസ്ഥാ മാറ്റം ഹമീം സീസണിൻ്റെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഏപ്രിൽ രണ്ട് വരെ തുടരും. കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് പേരുകേട്ട വാർഷിക സീസണുകളിൽ ഒന്നാണ് അൽ ഹമീം, ഇത് പലപ്പോഴും തണുപ്പ്, ചൂട്, മഴ, പൊടി എന്നിവയ്ക്കിടയിൽ അന്തരീക്ഷ അസ്ഥിരതയ്ക്ക് കാരണമാകുന്നു. വസന്തകാലവും ശൈത്യകാലവും കൂടിക്കലർന്ന അവസ്ഥയാണ് ഉണ്ടാകുക. ചിലപ്പോൾ പൊടി ഉയരുകയും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും സെന്റർ അറിയിച്ചു.

Related News