കുവൈത്തിൽ മിക്കയിടങ്ങളിലും റോഡിൽ വെള്ളക്കെട്ട്; രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സൈന്യവും

  • 08/03/2025



കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതോടെ സബാഹ് അൽ അഹമ്മദ് റെസിഡൻഷ്യൽ ഏരിയയിലെ പ്രധാന റോഡുകളിൽ വെള്ളം കയറി. വെള്ളം വറ്റിക്കാനും ഗതാഗതം പുനസ്ഥാപിക്കാനും സഹായവുമായി കുവൈത്ത് സൈന്യവും രംഗത്തെത്തി. സമഗ്രമായ ലോജിസ്റ്റിക്, മാനുഷിക പിന്തുണ നൽകാൻ പൂർണ്ണ സജ്ജരായി എമർജൻസി ഡ്യൂട്ടി ഫോഴ്‌സ് ഉയർന്ന ജാഗ്രതയിലാണ്. മഴയുടെ അനന്തരഫലങ്ങൾ പരിഹരിക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും പൊതുമരാമത്ത് മന്ത്രാലയം, സിവിൽ ഡിഫൻസ്, മറ്റ് ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾ എന്നിവയുമായി അടുത്ത സഹകരണത്തിലും ഏകോപനത്തിലുമാണ് സേന പ്രവർത്തിക്കുന്നത്.

Related News