വരുന്ന ആഴ്ചയോടുകൂടി കുവൈത്തിൽ കാലാവസ്ഥയിൽ മാറ്റം

  • 08/03/2025



കുവൈത്ത് സിറ്റി: വരും ആഴ്ചയിൽ രാജ്യത്ത് താപനിലയിൽ വര്‍ധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ അബ്ദുൽഅസീസ് അൽ ഖരാവി. വ്യാഴാഴ്ച വൈകുന്നേരം മുതൽ വ്യത്യസ്ത തീവ്രതയിൽ രാജ്യത്ത് മഴ പെയ്തിരുന്നു. ചില പ്രദേശങ്ങളിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്. കഴിഞ്ഞ അർദ്ധരാത്രി മുതൽ രേഖപ്പെടുത്തിയ മഴയുടെ അളവ് അൽ വഫ്രയിൽ 51 മില്ലിമീറ്ററും, അൽ റബിയയിൽ 23 മില്ലിമീറ്ററുമാണ്. സൽമിയയിൽ 20 മില്ലിമീറ്ററും, കുവൈത്ത് എയർപോർട്ടിൽ 19 മില്ലിമീറ്ററും മഴ ലഭിച്ചു. മഴയുടെ തീവ്രത ഇന്ന് രാത്രി 8 മണി വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രിയും നാളെ രാവിലെയും മൂടൽമഞ്ഞിനുള്ള സാധ്യതയുണ്ടെന്നും, വരുന്ന ആഴ്ചയിൽ രാജ്യത്ത് താപനിലയിൽ ക്രമാനുഗതമായ വർധനവ് ഉണ്ടാകുമെന്നും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നേരിയ മഴ വീണ്ടും ലഭിക്കുമെന്നും അൽ-ഖരാവി ചൂണ്ടിക്കാട്ടി.

Related News