കുവൈത്തിലെ തൊഴിൽ വിപണിയിലെ ആദ്യ 10 രാജ്യക്കാർ ഇവർ

  • 09/03/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി തൊഴിലാളികളിൽ മുന്നിൽ ഇന്ത്യക്കാര്‍. സ്റ്റാറ്റിസ്റ്റിക്കൽ ലേബർ സെക്ടർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2024 സെപ്റ്റംബർ വരെ കുവൈത്തിലെ തൊഴിലാളികളുടെ ആദ്യ പത്ത് ദേശീയതകളിൽ (കുടുംബം, ഗാര്‍ഹിക തൊഴിലാളികൾ ഒഴികെ) കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഫിലിപ്പീൻസും സിറിയയും തമ്മിലുള്ള റാങ്കിംഗിലെ മാറ്റം മാത്രമാണ് ശ്രദ്ധേയമായത്. ഫിലിപ്പീൻസ് ഏഴാം സ്ഥാനത്തേക്കും സിറിയ എട്ടാം സ്ഥാനത്തേക്കും മാറി. രണ്ട് വർഷങ്ങളിലെയും പട്ടികയിൽ ഇന്ത്യ, ഈജിപ്ത്, കുവൈത്ത്, ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, സിറിയ, ഫിലിപ്പീൻസ്, ജോർദാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മുൻനിരയിലുള്ളത്.

Related News