സുഹൃത്തുക്കളുടെ തോളില്‍ കൈയിട്ട് നടന്നുപോകുന്ന സുദിക്ഷ, അവസാന ദൃശ്യങ്ങള്‍ പുറത്ത്, തിരച്ചില്‍ തുടരുന്നു

  • 12/03/2025

ഡൊമിനിക്കൻ റിപ്പബ്ലിക്കില്‍ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സുദിക്ഷ കൊണങ്കി അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുമ്ബുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഡൊമിനിക്കൻ വാർത്താ ഏജൻസിയായ നോട്ടിസിയാസ് സിൻ. കാണാതാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് സുഹൃത്തുക്കളോടൊപ്പം നടക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വീഡിയോയിലെ ടൈംസ്റ്റാമ്ബില്‍ വ്യാഴാഴ്ച 5:16 എന്നാണ് കാണിക്കുന്നത്. എന്നാല്‍ രാവിലെയോ വൈകുന്നേരമോ എന്നത് വ്യക്തമല്ല.

റിസോർട്ട് പാതയിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം സുദിക്ഷ നടക്കുന്നത് ക്ലിപ്പില്‍ കാണാം. വെളുത്ത ടീ-ഷർട്ടും ഷോർട്ട്സുമാണ് വേഷം. അഞ്ച് സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് സുദിക്ഷ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർഥിയെ കാണാതായി. കാണാതായ രാത്രിയില്‍, പുലർച്ചെ 3 മണി വരെ സംഘം റിസോർട്ടില്‍ പാർട്ടി നടത്തിയിരുന്നു. 24 വയസ്സുള്ള വിനോദസഞ്ചാരിയായ ജോഷ്വ സ്റ്റീവൻ റൈബിനൊപ്പമാക്കി സുഹൃത്തുക്കള്‍ മടങ്ങിയെന്നായിരുന്നു കണ്ടെത്തിയത്.

എന്നാല്‍, ഇപ്പോള്‍ പ്രധാന സാക്ഷിയായ റൈബ് മൂന്ന് തവണ തന്റെ മൊഴി മാറ്റിയത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നുണ്ട്. 20 വയസ്സുകാരിക്കായുള്ള തിരച്ചില്‍ ഒരാഴ്ചയാകുമ്ബോള്‍ അവള്‍ മുങ്ങിമരിച്ചിരിക്കാമെന്നാണ് അധികൃതർ സംശയിക്കുന്നത്. എന്നാല്‍ സുദിക്ഷയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്.

Related News