ഭാര്യയെ സംശയം, കുടുംബത്തിന് നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്, രണ്ട് മക്കള്‍ കൊല്ലപ്പെട്ടു

  • 23/03/2025

ഉത്തർപ്രദേശില്‍ ബിജെപി നേതാവിന്റെ വെടിയേറ്റ് മകനും മകളും കൊല്ലപ്പെട്ടു. പരിക്കേറ്റ ഭാര്യയും മകളും ചികിത്സയിലാണ്. സഹാരൻപൂർ ജില്ലയില്‍ ഗംഗോ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബിജെപി എക്സിക്യൂട്ടീവ് അംഗം യോഗേഷ് രോഹില്ലയാണ് ഭാര്യക്കും മക്കള്‍ക്കും നേരെ വെടിയുതിർത്തത്. പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് പിടികൂടി. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റളും കണ്ടെടുത്തു.

ഭാര്യക്ക് വിവാഹേതര ബന്ധം ഉണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ ക്രൂരകൃത്യം ചെയ്തതെന്ന് എസ്‌എസ്പിയെ ഉദ്ധരിച്ച്‌ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭാര്യയുടെ സ്വഭാവത്തില്‍ സംശയം തോന്നിയതിനാല്‍ ഇയാള്‍ കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാൻ തീരുമാനിച്ചു. രണ്ട് കുട്ടികള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ഭാര്യയെയും മൂന്നാമത്തെ കുട്ടിയെയും ഗുരുതരാവസ്ഥയില്‍ സഹാറൻപൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് എസ്‌എസ്പി രോഹിത് സജ്വാൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി യോഗേഷ് രോഹില്ല കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കുറ്റകൃത്യം നടത്തിയ ശേഷം ഇയാള്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Related News