പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ്; അന്വേഷണം മാറ്റി, 'ആരോപണ വിധേയരായര്‍ തന്നെ കേസന്വേഷിക്കുന്നത് ശരിയല്ല'

  • 25/03/2025

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസിന്റെ അന്വേഷണം കുട്ടനാട് എക്സൈസ് റേഞ്ച്ല്‍ നിന്ന് എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യല്‍ സ്കോഡിലേക്ക് മാറ്റി. മകനെതിരെ എക്സൈസ് വ്യാജമായാണ് കേസെടുത്തതെന്ന് യു പ്രതിഭ എംഎല്‍എ പരാതി നല്‍കിയിരുന്നു. ആരോപണ വിധേയരായ കുട്ടനാട് റേഞ്ച് ഉദ്യോഗസ്ഥർ തന്നെ കേസന്വേഷിക്കുന്നത് ശരിയല്ലെന്ന നിലപാടിലാണ് കേസന്വേഷണം സ്പെഷ്യല്‍ സ്കോഡിലേക്ക് മാറ്റിയതെന്ന് എക്സൈസിന്റെ വിശദീകരണം. 

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തു മൂന്നുമാസം പൂർത്തിയാകാനിരിക്കെയാണ് അന്വേഷണസംഘത്തെ മാറ്റുന്നത്. കുട്ടനാട് എക്സൈസ് റേഞ്ചില്‍ നിന്ന് കേസന്വേഷണം എക്സൈസ് നർക്കോട്ടിക്സ് സ്പെഷ്യല്‍ സ്കോഡിലേക്ക് മാറ്റി. കേസില്‍ ആറുമാസത്തിനകം കുറ്റപത്രം സമർപ്പിക്കേണ്ടതുണ്ട്. മകനെതിരെ ഉള്ളത് വ്യാജ കേസാണെന്ന് ആരോപിച്ച്‌ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക്നായിരുന്നു അന്വേഷണ ചുമതല.

എംഎല്‍എയുടെ മകൻ കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് സാക്ഷികള്‍ ഇല്ലന്നും, പ്രതികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതിരുന്നത് വീഴ്ചയാണെന്നുമായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തല്‍. എംഎല്‍എയ്ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു റിപ്പോർട്ട് എങ്കിലും ഇതിന്മേല്‍ തുടർ നടപടികള്‍ ഒന്നും ഉണ്ടായില്ല. ആരോപണ വിധേയർ തന്നെ കേസ് അന്വേഷിക്കുന്നത് ശരിയല്ലെന്ന വിലയിരുത്തലിലാണ് കേസന്വേഷണം എക്സൈസ് സ്പെഷ്യല്‍ സ്ക്കോടിന് കൈമാറിയത്. 

Related News