സ്കൂളുകൾ ഓണ്‍ലൈനിലേക്ക് മാറാൻ നിർദ്ദേശിച്ച് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

  • 15/04/2025


കുവൈത്ത് സിറ്റി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നല്‍കിയ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ, ഭരണ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകിയിരുന്നു. ഇന്നലത്തെ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് ഇന്ന് നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും, ടീംസ് പ്ലാറ്റ്ഫോം വഴി ഇ-ലേണിംഗ് സജീവമാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയത്. സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടേണ്ടതിൻ്റെ പ്രാധാന്യവും, വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന ഏതൊരു തീരുമാനത്തെക്കുറിച്ചും അപ്ഡേറ്റ് ആയിരിക്കേണ്ടതിൻ്റെ പ്രാധാന്യവും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.അതോടൊപ്പം ഇന്ന് മണിക്കൂറിൽ 08 - 35 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യത്താൽ താപനിലയിലും പൊടിയിലും ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related News