വ്യാജ ലേബൽ ചെയ്തതും കാലഹരണപ്പെട്ടതുമായ 23 ടണ്ണിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു.

  • 23/06/2025



കുവൈത്ത് സിറ്റി: ഭക്ഷ്യവസ്തു വിതരണ കമ്പനിയുടെ ഗോഡൗണിൽ റെയ്ഡ് നടത്തി അധികൃതര്‍. ഉണക്ക ചെമ്മീൻ, സുഗന്ധവ്യഞ്ജനങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവയുൾപ്പെടെ 23 ടണ്ണിലധികം ഉണങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉത്ഭവ രാജ്യം രേഖപ്പെടുത്തിയ ലേബലുകളിൽ കൃത്രിമം കാണിച്ചതായി ആരോപിക്കപ്പെട്ട ഭക്ഷ്യവസ്തു വിതരണ കമ്പനിയുടെ ഗോഡൗണിലാണ് പരിശോധന നടന്നത്. കമ്പനി ഉൽപ്പന്നങ്ങളുടെ കാലഹരണ തീയതി രേഖപ്പെടുത്തിയ ലേബലുകളിലും കൃത്രിമം കാണിച്ചതായി കണ്ടെത്തി. കൂടാതെ വലിയ അളവിൽ കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. വാണിജ്യ വ്യവസായ മന്ത്രാലയവും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും സംയുക്തമായാണ് ഈ നടപടി നടത്തിയത്. നിലവിൽ കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related News