മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

  • 02/07/2025

 


കുവൈറ്റ് സിറ്റി : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ആലപ്പുഴ ചുനക്കര കോമല്ലൂർ കല്ലുംപുറം ആഷിഷ് രാഘവ് (36) ആണ് ജോലി സ്ഥലത്ത് വച്ച് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭാര്യ രേഷ്മ. അച്ഛൻ രാഘവൻ, അമ്മ രാധമ്മ, സഹോദരൻ ആഷിർ രാഘവ്, അൽക്ക രാഘവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Related News