പൊതുസ്ഥലങ്ങളിൽ ആയുധം കൈവശം വെച്ചാൽ കടുത്ത ശിക്ഷ: നിയമ ഭേദഗതിക്ക് അംഗീകാരം

  • 02/07/2025



കുവൈത്ത് സിറ്റി: ആയുധങ്ങളും വെടിക്കോപ്പുകളും സംബന്ധിച്ച 1991-ലെ ഡിക്രി-നിയമം നമ്പർ 13-ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന കരട് ഉത്തരവിന് മന്ത്രിസഭ അംഗീകാരം നൽകിയതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത്ത് അറിയിച്ചു. പൊതുസുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഭീഷണിപ്പെടുത്തലുകൾ തടയുന്നതിനും സമൂഹത്തിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളോട് പ്രതികരിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. 

ന്യായമായ കാരണമില്ലാതെ സ്കൂളുകൾ, പള്ളികൾ, മാർക്കറ്റുകൾ തുടങ്ങിയവ പോലുള്ള പൊതുസ്ഥലങ്ങളിൽ ആയുധങ്ങളോ എയർ ഗണ്ണുകളോ (6mm അല്ലെങ്കിൽ അതിൽ കൂടുതൽ കാലിബറുള്ളവ) കൈവശം വെക്കുന്നതോ കൊണ്ടുപോകുന്നതോ നിയമം മൂലം കുറ്റകരമാക്കുന്നതാണ് ഈ ഭേദഗതിയെന്ന് മന്ത്രി അൽ സുമൈത്ത് വ്യക്തമാക്കി. നിയമലംഘകർക്ക് ആറുമാസം മുതൽ ഒരു വർഷം വരെ തടവോ 500 കെഡി മുതൽ 1,000 കെഡി വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

Related News