ഒരു ടൺ അഴുകിയ മാംസം പിടികൂടി; കർശന നടപടിയുമായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ

  • 04/07/2025



കുവൈത്ത് സിറ്റി: ഷുവൈഖ് മാംസ മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്ത ഒരു ടണ്ണോളം അഴുകിയ മാംസം പിടികൂടിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. കേടായ മാംസം പിടിച്ചെടുക്കുകയും ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതായി അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ സ്ഥിരീകരിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഏതൊരു നിയമലംഘനങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി കുവൈത്തിലുടനീളം പരിശോധനാ കാമ്പെയ്‌നുകൾ തുടരുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

Related News