കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി; ക്രിമിനൽ കേസുകളിൽ പ്രതികളായ 365 പേർ പിടിയിൽ

  • 11/07/2025



കുവൈത്ത് സിറ്റി: രാജ്യത്തുടനീളം പൊതുസുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരം പരിശോധന ശക്തമാക്കി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസ്ക്യൂ പോലീസ് 2025 ജൂൺ മാസത്തിൽ വിപുലമായ സുരക്ഷാ, ട്രാഫിക് പരിശോധനകളാണ് നടത്തിയത്. ആറ് ഗവർണറേറ്റുകളിലും രാവിലെയും വൈകുന്നേരവുമായി നടന്ന ഈ പരിശോധനകളിൽ കർശന നടപടി സ്വീകരിച്ചു. 

ജൂൺ 1 മുതൽ 30 വരെ ക്രിമിനൽ, സിവിൽ കേസുകളിൽ പ്രതികളായ 365 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 15 പേർ ക്രിമിനൽ കേസുകളിലും 350 പേർ സിവിൽ കേസുകളിലും പ്രതികളാണ്. പ്രധാനമായും താമസ, വാണിജ്യ മേഖലകളിൽ സ്ഥാപിച്ച ചെക്ക്‌പോസ്റ്റുകളിലൂടെയാണ് ഇവരെ പിടികൂടിയത്. കൂടാതെ, താമസ നിയമങ്ങൾ ലംഘിച്ച 470 പേരെയും അധികൃതർ അറസ്റ്റ് ചെയ്യുകയും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് ഇൻവെസ്റ്റിഗേഷൻസിന് കൈമാറുകയും ചെയ്തു.

Related News