സൽമിയയിൽ ഗതാഗത നിയന്ത്രണം: അൽ മുഗീറ ബിൻ ശുബ റോഡിലെ എക്സിറ്റ് അടയ്ക്കും

  • 11/07/2025


കുവൈത്ത് സിറ്റി: സൽമിയയിലെ അൽ മുഗീറ ബിൻ ശുബ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലേക്കുള്ള (അഞ്ചാം റിംഗ് റോഡ്) ജഹ്‌റ ഭാഗത്തേക്കുള്ള എക്സിറ്റ് അറ്റകുറ്റപ്പണികൾക്കായി അടയ്ക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വ്യാഴാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച പുലർച്ചെ വരെയായിരിക്കും അടച്ചിടൽ. ഈ സമയങ്ങളിൽ വാഹനയാത്രക്കാർക്ക് താഴെ പറയുന്ന ബദൽ മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്:

അഞ്ചാം റിംഗ് റോഡ് വഴി ജഹ്‌റ ഭാഗത്തേക്ക് പോകുന്നതിനായി അൽ ബിദ്ദ റൗണ്ട് എബൗട്ട് ഉപയോഗിക്കുക.

ഖത്തർ സ്ട്രീറ്റിൽ നിന്ന് അഞ്ചാം റിംഗ് റോഡിലേക്ക് പ്രവേശിക്കുക.

തഖീഫ് സ്ട്രീറ്റ് എക്സിറ്റ് ഉപയോഗിക്കുക.

ഈസ അൽ ഖതാമി സ്ട്രീറ്റ് എക്സിറ്റ് ഉപയോഗിക്കുക.

ഗതാഗതം സുഗമമാക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും വാഹനയാത്രക്കാർ ബദൽ റൂട്ടുകൾ പിന്തുടരണമെന്ന് ട്രാഫിക് വകുപ്പ് അഭ്യർത്ഥിച്ചു.

Related News