ഒട്ടക ബിസിനസ് തട്ടിപ്പ്: പ്രവാസിയിൽ നിന്ന് 2,400 ദിനാർ തട്ടിയെടുത്ത കേസിൽ രണ്ടുപേർക്കായി അന്യോഷണം

  • 11/07/2025



കുവൈത്ത് സിറ്റി: ജഹ്‌റയിൽ ഒട്ടക ബിസിനസ് വാഗ്ദാനം ചെയ്ത് പ്രവാസിയിൽ നിന്ന് 2,400 കുവൈത്തി ദിനാർ തട്ടിയെടുത്ത കേസിൽ രണ്ട് ബിദൂണുകളെ കണ്ടെത്താൻ ജഹ്‌റ പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം തുടങ്ങി. വഞ്ചന, കബളിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 45 വയസുകാരനായ ഒരു പ്രവാസിയാണ് ജഹ്‌റ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിക്കാരൻ്റെ ദീർഘകാല സുഹൃത്തുക്കളായിരുന്ന ബിദൂണുകൾ, ഒട്ടകങ്ങളെ വാങ്ങി ബിസിനസ് പദ്ധതിയിൽ നിക്ഷേപിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. 

കന്നുകാലികളെ വാങ്ങാനും പദ്ധതി ആരംഭിക്കാനും 2,400 കുവൈത്തി ദിനാർ ആവശ്യപ്പെട്ട ഇവർ, ഒട്ടകങ്ങളെ വിറ്റ ശേഷം ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്തു. പരാതിക്കാരൻ നാല് ഗഡുക്കളായി ബാങ്ക് വഴി പണം കൈമാറിയതായി പറയുന്നു. ആദ്യ ഗഡു 10 ദിനാറും, രണ്ടാമത്തേത് 390 ദിനാറും, മൂന്നും നാലും ഗഡുക്കൾ 1,000 ദിനാർ വീതവുമായിരുന്നു. എന്നാൽ, രണ്ട് ബിദൂണുകളും മുഴുവൻ തുകയും കൈപ്പറ്റിയതിന് ശേഷം കബളിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Related News