വേനൽക്കാല യാത്രകൾ സജീവം: യൂറോപ്പും തുർക്കിയും പ്രധാന ലക്ഷ്യസ്ഥാനങ്ങൾ

  • 12/07/2025



കുവൈത്ത് സിറ്റി: സ്കൂൾ അവധികളും ഉയർന്ന താപനിലയും കാരണം പൗരന്മാരുടെയും താമസക്കാരുടെയും യാത്രാ താൽപ്പര്യം വേനൽക്കാലത്ത് വർധിക്കുന്നതായി ഒരു യാത്രാ കമ്പനി ഡയറക്ടറായ അബ്ദുൾറഹ്മാൻ അൽ ഖറാഫി. യൂറോപ്പും തുർക്കിയുമാണ് ഈ സമയത്ത് മിതമായ കാലാവസ്ഥയുള്ളതിനാൽ പലരും യാത്രക്കായി തിരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ. ജൂൺ പകുതിയോടെ ആരംഭിച്ച് ജൂലൈ ആദ്യം വരെ യാത്രകൾ സജീവമാകുമെന്നും ബുക്കിംഗുകൾ ഗണ്യമായി വർധിക്കുന്നുണ്ടെന്നും അൽ ഖറാഫി പറഞ്ഞു. 

യാത്രക്കാരുടെ ഇഷ്ടങ്ങളും യാത്രയുടെ ഉദ്ദേശ്യവും അനുസരിച്ചാണ് ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേനൽക്കാലത്ത് ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനുള്ള കാരണങ്ങളെക്കുറിച്ചും അൽ ഖറാഫി വിശദീകരിച്ചു. ആവശ്യകതയും വിതരണവും അനുസരിച്ച് നിരക്കുകൾ ക്രമേണ വർധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ ചില ടിക്കറ്റുകൾക്ക് വളരെ ആകർഷകമായ വില ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related News