വേനൽക്കാല സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് ഫയർ ഫോഴ്‌സ്; അൽ മുഹല്ലബ് മറൈൻ സെന്റർ മേധാവി സന്ദർശിച്ചു

  • 12/07/2025



കുവൈത്ത് സിറ്റി: വേനൽക്കാലത്ത് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി, ജനറൽ ഫയർ ഫോഴ്‌സ് മേധാവി മേജർ ജനറൽ തലാൽ അൽ റൂമി അൽ മുഹല്ലബ് മറൈൻ സെന്റർ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. മറൈൻ മേഖലകളിലും പാർക്കുകളിലും സെന്ററിന്റെ സജ്ജീകരണങ്ങൾ നേരിട്ട് കണ്ടറിയുന്നതിനായായിരുന്നു ഈ പരിശോധന. സന്ദർശന വേളയിൽ ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ബദർ ഫലെഹ് സൈഫ് അദ്ദേഹത്തെ സ്വീകരിച്ചു. ദ്വീപുകളിലൊന്നിലുള്ള സെന്ററിന്റെ മറൈൻ പോയിന്റുകളിലൊന്നും സംഘം പരിശോധിച്ചു.

കടൽത്തീരത്തും പാർക്കുകളിലും എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, മറൈൻ റിപ്പോർട്ടുകളും സംഭവങ്ങളും കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള മറൈൻ സെന്ററുകളിലെ ജീവനക്കാരുടെ സമ്പൂർണ്ണ സന്നദ്ധതയെയും തയ്യാറെടുപ്പിനെയും മേജർ ജനറൽ അൽ റൂമി അഭിനന്ദിച്ചു. എല്ലാ ജീവനക്കാർക്കും അദ്ദേഹം നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി.

Related News