അടിച്ചു പൂസായി; നടക്കാനാകാതെ റോഡിൽ ഇരുന്ന പ്രവാസികളെ നാടുകടത്തും

  • 13/07/2025

  


കുവൈത്ത് സിറ്റി: പ്രാദേശികമായി നിർമ്മിച്ച മദ്യം കുടിച്ച് പൂസായി നിൽക്കാനോ നടക്കാനോ കഴിയാത്ത നിലയിൽ കണ്ടെത്തിയ രണ്ട് പ്രവാസികളെ അൽ വഹ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ഗാർഹിക വിസയിൽ (ആർട്ടിക്കിൾ 20) കുവൈത്തിൽ താമസിക്കുന്ന ഇവരെ, രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്ന കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഒരു കുവൈറ്റി പൗരൻ ആഭ്യന്തര മന്ത്രാലയത്തിൽ വിവരമറിയിച്ചതിനെ തുടർന്നാണ് നടപടി. 

രാത്രി വൈകി തന്‍റെ വീടിന് മുന്നിൽ രണ്ട് പേർ വളരെ നേരം ഇരിക്കുന്നത് കണ്ടതിനെ തുടർന്നാണ് ഇദ്ദേഹം ഇവരെ സമീപിച്ചത്. സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും ലഹരിയിൽ അവശനിലയിലായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു. വിവരമറിഞ്ഞയുടൻ പബ്ലിക് സെക്യൂരിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പട്രോൾ യൂണിറ്റിനെ വിന്യസിച്ചു. തുടർന്ന് പ്രവാസികളെ കസ്റ്റഡിയിലെടുക്കുകയും പ്രാദേശികമായി നിർമ്മിച്ച മദ്യം കഴിച്ചതായി ഇവർ സമ്മതിക്കുകയും ചെയ്തു.

Related News