കുവൈത്തും എയർബസും സഹകരണം ശക്തിപ്പെടുത്തുന്നു; സുപ്രധാന കൂടിക്കാഴ്ച

  • 13/07/2025


കുവൈത്ത് സിറ്റി: സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) പ്രസിഡന്‍റ് ഷെയ്ഖ് ഹമൂദ് അൽ മുബാറക്, എയർബസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് വൂട്ടർ ഫർച്ചുമായും കൂടിക്കാഴ്ച നടത്തി. വ്യോമയാന വ്യവസായത്തിലും അനുബന്ധ സേവനങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇവർ ചർച്ച ചെയ്തു. സിവിൽ ഏവിയേഷൻ അതോറിറ്റി എയർബസ് പോലുള്ള പ്രമുഖ ആഗോള വ്യോമയാന കമ്പനികളുമായി പങ്കാളിത്തം വികസിപ്പിക്കുന്നതിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് അൽ മുബാറക് പറഞ്ഞു. 

എയർബസിന്റെ നൂതന സാങ്കേതികവും വ്യാവസായികവുമായ വൈദഗ്ദ്ധ്യം കുവൈത്തിന്‍റെ ദേശീയ വിമാനക്കമ്പനികളെ പിന്തുണയ്ക്കാനും അവയുടെ പ്രവർത്തനക്ഷമത ഏറ്റവും ഉയർന്ന അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർബസും കുവൈത്തും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ അഭിമാനമുണ്ടെന്ന് ഫർച്ച് പറഞ്ഞു. കുവൈത്തിന്‍റെ സിവിൽ ഏവിയേഷൻ മേഖലയെ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

Related News