കുവൈത്ത് വിമാനത്താവളം ടെർമിനൽ 2 (T2) ഉടൻ പ്രവർത്തനക്ഷമമാകും

  • 15/07/2025



കുവൈത്ത് സിറ്റി: കുവൈത്ത് എയർപോർട്ട് ടെർമിനൽ 2 (T2) പദ്ധതി പൂർത്തീകരണത്തോടടുത്തെന്നും, ഉടൻ തന്നെ പൂർണ്ണ പ്രവർത്തനത്തിനായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന് (DGCA) കൈമാറുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. തങ്ങളുടെ പദ്ധതികളുടെ പൂർണ്ണമായ നടത്തിപ്പിൽ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് എല്ലാ കരാറുകളിലെയും മേൽനോട്ട ചുമതലകൾ കുവൈത്തികൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 

ടെർമിനൽ 2 ഉൾപ്പെടെ നിരവധി പദ്ധതികൾ മന്ത്രാലയത്തിന് നിലവിലുണ്ടെന്നും, അവയെല്ലാം മുൻഗണന നൽകുന്ന വികസനങ്ങളാണെന്നും മന്ത്രാലയത്തിലെ പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ-സാലിഹ് പറഞ്ഞു. വിമാനത്താവള പദ്ധതിയുടെ പുരോഗതി നിരീക്ഷിക്കുന്നതിലും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിലും മന്ത്രി നൂറ അൽ മിഷാൻ സജീവമായി ഇടപെടുന്നതിനെ അൽ സാലിഹ് പ്രശംസിച്ചു.

Related News