അഹ്മദിയിൽ വാഹനാപകടത്തിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

  • 15/07/2025



കുവൈത്ത് സിറ്റി: അഹ്മദിക്ക് സമീപം കിംഗ് ഫഹദ് ബിൻ അബ്‍ദുൾ അസീസ് റോഡിൽ (നുവൈസീബ് ദിശയിലേക്ക്) വെച്ച് ഇന്ന് പുലർച്ചെ നടന്ന വാഹനാപകടത്തിൽ പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. 1980ൽ ജനിച്ച ഒരു കുവൈത്തി പൗരൻ ഓടിച്ച വാഹനമിടിച്ചാണ് അപകടമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പൊതുമരാമത്ത് മന്ത്രാലയത്തിലെ ജീവനക്കാരനായ ഇദ്ദേഹം അപകടസമയത്ത് ഹൈവേയിൽ തന്‍റെ ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Related News