വൻ വിലക്കുറവുമായി കുവൈത്തിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൽ ‘14 ഡേയ്സ്’ ഫ്ലാഷ് സെയിൽ

  • 16/07/2025



വൻ വിലക്കുറവുമായി കുവൈത്തിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിൽ ‘14 ഡേയ്സ്’ ഫ്ലാഷ് സെയിൽ. ജൂലൈ 16 മുതൽ 29 വരെ നീളുന്ന മെഗാ പ്രൊമോഷനിൽ വിവിധ ഇനങ്ങൾ വിലകുറവിൽ സ്വന്തമാക്കാം. നിത്യോപയോഗ സാധനങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ ,മൽസ്യം ,മാംസം തുടങ്ങിയവയും വീട്ടുപകരങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽഫോൺ തുടങ്ങി എല്ലാവിധ ഉത്പന്നങ്ങളും വിലക്കിഴിവിൽ ലഭ്യമാകും. 

ഈ ദിവസങ്ങളിൽ ഫ്ലാഷ് സെയിൽ, ഹാപ്പി ഹവേഴ്സ്, ഫാമിലി ഹവേഴ്സ് തുടങ്ങിയ സ്പെഷ്യൽ ഓഫറുകളും അതുല്യമായ വിലയിൽ ഒരോ ദിവസവും ഗ്രാന്റിന്റെ കുവൈത്തിലെ വിവിധ ഔട്ട്‍ലറ്റുകളിൽ ലഭ്യമായിരിക്കും. ഗ്രാൻഡ്‌മീ പ്രിവിലേജ് കാർഡ് ഉള്ളവർക്ക് 14 ഡേയ്സ് പ്രൊമോഷന്റെ ഭാഗമായി പ്രത്യേകം വിലക്കിഴിവുകളും ഉണ്ട്.

ഉപഭോക്താക്കൾക്കും മികച്ച ഉൽപന്നങ്ങൾ വിലകിഴിവിൽ ലഭ്യമാക്കുക എന്നതാണ് ‘14 ഡേയ്സ്’ മെഗാ ഡിസ്‌കൗണ്ട് മേള കൊണ്ട് ഉദ്യേശിക്കുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ അറിയിച്ചു. പ്രവാസികളുടെ ഫസ്റ്റ് ചോയ്സ് ഷോപ്പിംഗ് ഡെസ്റ്റിനേഷൻ ആയി ഗ്രാൻഡ് ഹൈപ്പർ തുടരുമെന്നും വ്യക്തമാക്കി.

Related News