ശമ്പളം വൈകിക്കുന്ന കമ്പനികൾക്കെതിരെ നടപടി; നിരവധി ഫയലുകൾ മരവിപ്പിച്ച് മാൻപവർ അതോറിറ്റി

  • 17/07/2025



കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ശമ്പളം കൃത്യമായി വിതരണം ചെയ്യുന്നത് സംബന്ധിച്ച കാബിനറ്റ് തീരുമാനത്തിന്റെ തുടർനടപടികളുടെ ഭാഗമായി, ശമ്പളം വൈകിപ്പിക്കുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കെതിരെ മാൻപവർ അതോറിറ്റി (PAM) നടപടി തുടങ്ങി. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദേശത്തെ തുടർന്നാണ് ഈ നീക്കം. തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നത് അതോറിറ്റിയുടെ പ്രധാന മുൻഗണനകളിൽ ഒന്നായതിനാൽ, ശമ്പളം കൃത്യമായി നൽകാത്തതോ പ്രാദേശിക ബാങ്കുകളിൽ പ്രതിമാസം നിക്ഷേപിക്കാത്തതോ ആയ നിരവധി സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഫയലുകൾ അടുത്തിടെ മരവിപ്പിച്ചിട്ടുണ്ട്.

സ്വകാര്യമേഖലയിലെ തൊഴിൽ സംബന്ധിച്ച നിയമം നമ്പർ 6/2010-ലെ ആർട്ടിക്കിൾ 57 അനുസരിച്ചാണ് ഈ നടപടിയെന്ന് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് അഞ്ചിൽ കുറയാത്ത തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമ, അവരുടെ കുടിശ്ശിക പ്രാദേശിക ധനകാര്യ സ്ഥാപനങ്ങളിലെ അവരുടെ അക്കൗണ്ടുകളിൽ അടയ്ക്കാൻ ബാധ്യസ്ഥനാണ്. ഇത് സംബന്ധിച്ച് ഈ സ്ഥാപനങ്ങളിലേക്ക് അയച്ച സ്റ്റേറ്റ്മെന്റുകളുടെ ഒരു പകർപ്പ് അതോറിറ്റിക്ക് അയയ്ക്കണം," എന്ന് ആർട്ടിക്കിൾ 57 നിഷ്കർഷിക്കുന്നു.

Related News