നിർമ്മാണ മേഖലകളിൽ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റിയുടെ 'സേഫ്റ്റി' കാമ്പയിൻ

  • 17/07/2025



കുവൈത്ത് സിറ്റി: നിർമ്മാണ മേഖലകളിലെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായുള്ള നാലാമത്തെ സേഫ്റ്റി കാമ്പയിൻ ഈ വ്യാഴാഴ്ച ഹവല്ലി ഗവർണറേറ്റിൽ നടക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ സേഫ്റ്റി ഡിപ്പാർട്ട്‌മെന്‍റിലെ സൂപ്പർവൈസറി ടീമിന്‍റെ നേതൃത്വത്തിലാണ് ഈ സംരംഭം. നിർമ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനാണ് ഇവർക്ക് ചുമതല.

കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിലെ നിർമ്മാണ സ്ഥലങ്ങളിൽ പ്രത്യേക സൂപ്പർവൈസറി ടീമുകൾ നടത്തുന്ന ഫീൽഡ് പരിശോധനകളുടെ വലിയൊരു പരമ്പരയുടെ ഭാഗമാണ് ഈ കാമ്പയിൻ. കെട്ടിട നിർമ്മാണ കരാറുകാർ സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും എത്രത്തോളം പാലിക്കുന്നുണ്ടെന്ന് വിലയിരുത്തുക എന്നതാണ് ക്യാമ്പയിന്‍റെ പ്രാഥമിക ലക്ഷ്യം. തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related News