ഉപ്പിൽ മാലിന്യമില്ലെന്ന് ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി

  • 17/07/2025



കുവൈത്ത് സിറ്റി: പരാതി ഉയർന്ന ഉപ്പിൽ മാലിന്യമില്ലെന്ന് ഭക്ഷ്യ പോഷകാഹാര അതോറിറ്റി. മാലിന്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പരാതി ലഭിച്ച ഉപ്പിന്‍റെ സാമ്പിളുകൾ പിൻവലിക്കുകയും ആവശ്യമായ പരിശോധനകൾ തങ്ങളുടെ പ്രത്യേക ലബോറട്ടറികളിൽ നടത്തുകയും ചെയ്തതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ സ്ഥിരീകരിച്ചു. പരിശോധനാ ഫലങ്ങൾ അനുസരിച്ച്, ഉപ്പ് പൂർണ്ണമായും സുരക്ഷിതമാണെന്നും യാതൊരുതരം മലിനീകരണങ്ങളോ, ഗ്ലാസിന്‍റെ അംശങ്ങളോ, അന്യവസ്തുക്കളോ അതിലില്ലെന്നും, അംഗീകൃത നിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും കണ്ടെത്തി.

Related News