ജഹ്‌റയിൽ വാഹനത്തിൽ മോഷണം: ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു, അന്വേഷണം ഊർജിതം

  • 19/07/2025



കുവൈത്ത് സിറ്റി: ജഹ്‌റയിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിൽ മോഷണം നടന്ന സംഭവത്തിൽ, ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്ത് നിന്ന് ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ്, പ്രതിയെ പിടികൂടാൻ ആവശ്യമായ നടപടികൾ ആരംഭിക്കാൻ ജഹ്‌റ ഡിറ്റക്ടീവുകൾക്ക് നിർദ്ദേശം നൽകി.

1991-ൽ ജനിച്ച ഒരു പൗരൻ ജഹ്‌റ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. താൻ ഒരു ഷോപ്പിംഗ് മാളിന്റെ പാർക്കിംഗ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്തിരിക്കുമ്പോൾ, അജ്ഞാതനായ ഒരാൾ വാഹനത്തിന്റെ പിൻവശത്തെ ജനൽ തകർത്ത് മോഷ്ടിച്ചതായി ഇദ്ദേഹം പരാതിയിൽ പറയുന്നു. 85 കുവൈത്തി ദിനാർ, വിവിധ ഔദ്യോഗിക രേഖകൾ, വാഹനത്തിന്റെ രജിസ്ട്രേഷൻ ബുക്ക് എന്നിവയുണ്ടായിരുന്ന പേഴ്സാണ് മോഷ്ടാവ് കൈക്കലാക്കിയത്. കേസിൻ്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Related News