കുവൈത്ത് അഗ്നിശമന സേനയുടെ സമുദ്ര രക്ഷാ വിഭാഗം രാപകൽ ജാഗ്രതയോടെ പ്രവർത്തിക്കുന്നു; ഈ വര്ഷം ഇടപെട്ടത് 813 റിപോർട്ടുകൾ

  • 19/07/2025



കുവൈത്ത് സിറ്റി: ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂലൈ 14 വരെ മറൈൻ ഫയർ വിഭാഗത്തിന് 813 സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതായി ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. ഇതിൽ യന്ത്രത്തകരാറുകൾ, തീപിടിത്തങ്ങൾ, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. നിരന്തര ജാഗ്രതയും പൂർണ്ണ സന്നദ്ധതയും അതീവ ധൈര്യവും ആവശ്യമുള്ള സാഹചര്യങ്ങളിൽ, ജീവൻ രക്ഷിക്കാനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനും രാപകൽ ഭേദമില്ലാതെ സമുദ്ര രക്ഷാ ഉദ്യോഗസ്ഥർ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജനറൽ ഫയർ ഫോഴ്‌സിലെ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ബാദർ അൽ ഖദാം പറഞ്ഞു. സമുദ്ര രക്ഷാ ദൗത്യങ്ങൾ ഏറ്റവും അപകടകരമായ പ്രവർത്തനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കാരണം അവയ്ക്ക് അസ്ഥിരമായ ഒരു ചുറ്റുപാടിൽ ഇടപെടൽ ആവശ്യമാണെന്നും, ഉയർന്ന വൈദഗ്ധ്യവും പ്രത്യേക പരിശീലനവും നിമിഷങ്ങൾക്കുള്ളിൽ തീരുമാനങ്ങൾ എടുക്കാനുള്ള മികച്ച കഴിവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News