ലോകത്തിലെ ഏറ്റവും വലിയ പത്ത് പരമാധികാര സമ്പത്ത് ഫണ്ടുകളിൽ ഇടം നേടി കുവൈത്ത്

  • 20/07/2025


കുവൈറ്റ് സിറ്റി: രാജ്യത്തിന്‍റെ പരമാധികാര സമ്പത്ത് ഫണ്ട് ലോകത്തിലെ ഏറ്റവും വലിയ പത്തെണ്ണത്തിൽ ഒന്നായി സ്ഥാനം പിടിച്ചതായി റിപ്പോർട്ട്. ഏകദേശം 1.029 ട്രില്യൺ ഡോളർ ആസ്തിയുള്ള കുവൈത്തിന്‍റെ ഫണ്ട്, ലോകത്തിലെ മൊത്തം പരമാധികാര സമ്പത്ത് ഫണ്ടുകളുടെ മൂല്യത്തിന്‍റെ ഏകദേശം 7.2 ശതമാനമാണെന്ന് സോവറിൻ വെൽത്ത് ഫണ്ട് ഇൻസ്റ്റിറ്റ്യൂട്ട് (SWFI) ജൂലൈയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലവിൽ, ലോകത്തിലെ മൊത്തം പരമാധികാര സമ്പത്ത് ഫണ്ട് ആസ്തികൾ ഏകദേശം 14.3 ട്രില്യൺ ഡോളറാണ്. 

ഇതിൽ ആദ്യത്തെ പത്ത് ഫണ്ടുകൾക്ക് 69.4 ശതമാനം, അതായത് ഏകദേശം 9.93 ട്രില്യൺ ഡോളർ ഓഹരിയുണ്ട്. ഈ ആദ്യ പത്തിലെ കുവൈത്തിന്‍റെ മാത്രം ഓഹരി 10.4 ശതമാനമാണ്. പട്ടികയിൽ രണ്ട് ചൈനീസ്, രണ്ട് സിംഗപ്പൂർ ഫണ്ടുകളും ഉൾപ്പെടുന്നു. ഇവയെല്ലാം ചേർത്താൽ ആദ്യ പത്തിൽ എട്ട് വലിയ ആഗോള നിക്ഷേപകർ ഉൾപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. മൊത്തം 2.422 ട്രില്യൺ ഡോളർ മൂല്യമുള്ള പരമാധികാര സമ്പത്ത് ഫണ്ടുകളുമായി ചൈനയാണ് ഈ റാങ്കിംഗിൽ മുന്നിൽ. 1.739 ട്രില്യൺ ഡോളറുമായി നോർവേയുടെ ഗവൺമെന്റ് പെൻഷൻ ഫണ്ട് ഗ്ലോബൽ രണ്ടാം സ്ഥാനത്തുണ്ട്. സിംഗപ്പൂരിലെ രണ്ട് ഫണ്ടുകളായ GIC-യും ടെമാസെക്കും ചേർന്ന് 1.315 ട്രില്യൺ ഡോളർ കൈവശം വെച്ചിരിക്കുന്നു. തൊട്ടുപിന്നിൽ 1.058 ട്രില്യൺ ഡോളറുമായി അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുമുണ്ട്.

Related News