മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമം; 2022ൽ കുവൈത്തിൽ നിന്നയച്ച സമ്മാനങ്ങൾ ഒടുവിൽ ഫിലിപ്പിയൻസിലെ കുടുംബത്തിന് ലഭിച്ചു

  • 21/07/2025



കിടാപവാൻ സിറ്റി: മൂന്ന് വർഷത്തെ ആകാംഷയോടെയുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഫിലിപ്പീൻസിലെ കിടാപവാൻ സിറ്റിയിലെ ഒരു ഗ്രാമത്തിൽ സമ്മാനങ്ങളുമായി 'ബാലികബയൻ' പെട്ടികൾ എത്തിച്ചേർന്നു. ഒരു കുടുംബത്തിന് ഇത് അവിസ്മരണീയ നിമിഷമായി മാറി. കുവൈത്തിൽ ജോലി ചെയ്യുന്ന ഒരു ബന്ധു അയച്ച സമ്മാനങ്ങളും ലഗേജുകളുമടങ്ങുന്ന രണ്ട് പെട്ടികളാണ് കുടുംബത്തിന് ലഭിച്ചത്. രണ്ട് ദിവസം മുൻപാണ് ഈ പെട്ടികൾ നളിതയുടെ കുടുംബത്തിന് എത്തിച്ചത്. വർഷങ്ങളായി ഈ സാധനങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ഈ കുടുംബം. വിദേശത്തുള്ള ഫിലിപ്പീനോ സമൂഹങ്ങൾക്കിടയിൽ പരസ്പരം സ്നേഹവും കുടുംബ പിന്തുണയും പ്രകടിപ്പിക്കുന്നതിന്‍റെ പ്രതീകമായി വലിയ പ്രാധാന്യമുള്ള ഒരു പരമ്പരാഗത സമ്മാനരീതിയാണ് 'ബാലികബയൻ'.

ഈ സാധനങ്ങൾ യഥാർത്ഥത്തിൽ 2022-ൽ കുവൈറ്റിൽ നിന്ന് അയച്ചതാണെന്ന് മാരിസെൽ വിശദീകരിച്ചു. എന്നാൽ കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങളും അതിനെത്തുടർന്നുണ്ടായ ലോജിസ്റ്റിക്കൽ കാലതാമസങ്ങളും ഷിപ്പിംഗ് ബുദ്ധിമുട്ടുകളും കാരണം കൃത്യസമയത്ത് ഇത് എത്തുന്നത് തടസ്സപ്പെട്ടു. ഇത് പെട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കകളുണ്ടാക്കി. മൂന്ന് വർഷം വളരെ വലിയ സമയമായതിനാൽ ഞങ്ങൾ വിഷമിച്ചിരുന്നു. ദൈവത്തിന് സ്തുതി, രണ്ട് പെട്ടികളും സുരക്ഷിതമായി എത്തിച്ചേരുകയും അതിലെ സാധനങ്ങളെല്ലാം നല്ല നിലയിലുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

Related News