ഗാർഹിക തൊഴിലാളി മേഖലയിൽ വൻ മാറ്റങ്ങൾ: ഫിലിപ്പിനോ തൊഴിലാളികൾ കുറഞ്ഞു, ഈ രാജ്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

  • 21/07/2025



കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളി വിപണി കഴിഞ്ഞ ഒരു വർഷത്തിനിടെ കാര്യമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ 12 മാസത്തിനിടെ ഏകദേശം 25 ശതമാനം ഫിലിപ്പിനോ ഗാർഹിക തൊഴിലാളികൾ ഈ മേഖല വിട്ടുപോയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട ഈ വർഷത്തെ ആദ്യ പാദത്തിലെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഏകദേശം 21,000 പുതിയ നേപ്പാളി തൊഴിലാളികളും 14,000 ശ്രീലങ്കൻ തൊഴിലാളികളും ഈ മേഖലയിലേക്ക് എത്തിയിട്ടുണ്ട്.

2024 മാർച്ച് 31-നും 2025 മാർച്ച് 31-നും ഇടയിലുള്ള കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ 44,085 ഫിലിപ്പിനോ തൊഴിലാളികൾ രാജ്യം വിട്ടുപോയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനു വിപരീതമായി, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ പ്രധാനം നേപ്പാളി ഗാർഹിക തൊഴിലാളികളാണ്. അവരുടെ എണ്ണത്തിൽ 61 ശതമാനം വർദ്ധനവ് ഉണ്ടായി. ശ്രീലങ്കൻ തൊഴിലാളികളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. മാലി, ബെനിൻ എന്നിവിടങ്ങളിൽ നിന്നുള്ള വനിതാ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിലും ശ്രദ്ധേയമായ വർദ്ധനവുണ്ടായി.

Related News