കുവൈത്തിൽ റോബോട്ടിക് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിജയം: മെഡിക്കൽ രംഗത്ത് പുതിയ അധ്യായം

  • 23/07/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ ചെസ്റ്റ് ഡിസീസസ് ഹോസ്പിറ്റലിൽ മെഡിക്കൽ രംഗത്തെ ഒരു വലിയ നേട്ടം കുറിച്ച്, minimally invasive റോബോട്ടിക് കൊറോണറി ആർട്ടറി ബൈപാസ് സർജറി വിജയകരമായി പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 100 ശതമാനവും വിജയകരമായ ഈ ശസ്ത്രക്രിയകൾ, കുവൈത്തിൽ ഇത്തരത്തിൽ നടപ്പിലാക്കപ്പെടുന്ന ആദ്യ കീസ് കൂടിയാണെന്ന് വിദഗ്ധർ വ്യക്തമാക്കി.

ശസ്ത്രക്രിയകൾ കാർഡിയാക് സർജറി വിദഗ്ധനും കൺസൾട്ടന്റുമായ ഡോ. മുഹമ്മദ് മിഷാൽ അൽ അയ്യാറിന്റെ നേതൃത്വത്തിലുള്ള വൈദ്യസംഘമാണ് നടത്തിയത്. കുവൈത്തിൽ ഇതുവരെ പരമ്പരാഗത രീതിയിൽ നെഞ്ച് പൂർണ്ണമായി തുറന്നാണ് ബൈപാസ് സർജറികൾ നടത്തപ്പെട്ടത്. എന്നാൽ, പുതിയ രീതിയിൽ വെറും 5 സെന്റീമീറ്റർ വരെ മാത്രം ഉള്ള ചെറു മുറിവ് കൊണ്ട് നെഞ്ചിന്റെ ഇടതുവശത്തൂടെയാണ് ശസ്ത്രക്രിയ നടത്തിയത്.

ഡോ. അൽ അയ്യാറിന്റെ വെളിപ്പെടുത്തലുപ്രകാരം, പുതിയ ശസ്ത്രക്രിയാ രീതിക്ക് നിരവധി ഗുണങ്ങളുണ്ട് — രോഗിയുടെ ശാരീരിക ബുദ്ധിമുട്ടുകൾ കുറയും, ആശുപത്രിയിലെ താമസം കുറയും, ശസ്ത്രക്രിയയ്ക്ക് ശേഷം പുനരധിവാസം അതിവേഗത്തിൽ നടക്കും.


ഈ minimally invasive ബൈപാസ് സർജറികൾക്ക് റോബോട്ടിക് സഹായം ഉൾപ്പെടുത്തി കുവൈത്തിലെ ആരോഗ്യസംവിധാനത്തിന് പുതിയ ദിശയിലേക്ക് നീങ്ങാൻ സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൃത്യതയിലും സുരക്ഷയിലും വലിയ പുരോഗതിയാണ് ഇതിലൂടെ കൈവരിച്ചതെന്നും, കുവൈത്ത് ഇനി കൂടുതൽ അധികരേഖാപദ്ധതികളിലേക്ക് പ്രവേശിക്കുമെന്നും മെഡിക്കൽ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Related News