ബാലന്‍സ് നോക്കുന്നതിന് പരിധി; ഓഗസ്റ്റ് ഒന്ന് മുതല്‍ യുപിഐ നിയമത്തില്‍ നിര്‍ണായക മാറ്റങ്ങള്‍

  • 27/07/2025

ഇന്ത്യയിലും ആഗോളതലത്തിലും യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഇടപാടുകളുടെ ഉപയോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണ്. പച്ചക്കറി വാങ്ങുന്നതിന് മുതല്‍ ഓണ്‍ലൈനില്‍ ഷോപ്പിങ് നടത്തുന്നതിന് വരെ ആളുകള്‍ യുപിഐ ഇടപാടുകളാണ് ഉപയോഗിക്കുന്നത്.

യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനിരിക്കുകയാണ്. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ യുപിഐ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം ഉള്‍പ്പടെയുള്ള യുപിഐ ആപ്പുകളില്‍ ഏതെങ്കിലും സജീവമായി ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. അക്കൗണ്ട് ബാലന്‍സ് തിരയുന്നതിലും, പണമയക്കുന്നതിലും, ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും.

Related News