കെ.കെ.എം.എ സാൽമിയ ബ്രാഞ്ച് ഭാരവാഹികൾ

  • 16/12/2025


കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സാൽമിയ ബ്രാഞ്ചിന്റെ വാർഷിക ജനറൽ ബോഡി യോഗം സാൽമിയ സുന്നി സെന്റർ ഹാളിൽ വെച്ച് നടന്നു. 
കെ. കെ. എം. എ. സാൽമിയ ബ്രാഞ്ച് ജനറൽ സെക്രട്ടറി മിറാഷ് കരിമ്പ സ്വാഗതവും,പ്രസിഡണ്ട് ഹബീബ് റഹ്മാൻ അധ്യക്ഷതയും വഹിച്ചു. 

ബ്രാഞ്ച് റിപ്പോർട്ട്‌ സെക്രട്ടറി സി. പി ഈസയും, സാമ്പത്തിക റിപ്പോർട്ട് ട്രെഷറർ യൂസഫ് അവതരിപ്പിച്ചു.  

പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പ് കേന്ദ്ര റിട്ടേണിംഗ് ഓഫീസർ മുഹമ്മദലി കടിഞ്ഞിമൂല നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി
ഹബീബ് റഹ്മാൻ (പ്രസിഡണ്ട്), മിറാഷ് കരിമ്പ (ജനറൽ സെക്രട്ടറി),യൂസഫ് വി.എം.(ട്രഷറർ),അബൂബക്കർ വി.എം,ഷെഹീൻ ബാബു,സെയ്തലവി, ഹാരീഷ്.ആർ.വി,റസാഖ്കെ.സി,ഈസ.സി.പി,ഷെരീർ.എ.കെ,മുനാസ്.എം.കെ,ബഷീർ.എം.കെ(വൈസ്പ്രസിഡണ്ട്മാർ),സുലൈമാൻഅധികാരത്ത്(കമ്മ്യൂണിക്കേഷൻ സെക്രട്ടറി),ജസീൽ വാവാട് (അഡ്മിൻ സെക്രെട്ടറി) എന്നിവരെ തെരഞ്ഞെടുത്തു

സാൽമിയ ബ്രാഞ്ച് സെക്രട്ടറി മിറാഷ് കരിമ്പയുടെ നന്ദിയോടെ യോഗം അവസാനിച്ചു.

Related News