മലയാളി നേഴ്സ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് മരണപ്പെട്ടു.

  • 11/10/2020

കുവൈറ്റ് സിറ്റി :  മലയാളി നേഴ്സ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് മരണപ്പെട്ടു,  ഇടുക്കി നെടുംകണ്ടം സ്വദേശിനി ഡിംപിൾ യൂജിൻ (37)  ആണു ഇന്ന് കാലത്ത്‌ അദാൻ  ആശുപത്രിയിൽ വെച്ച്‌ മരണപ്പെട്ടത്.  കഴിഞ്ഞ വ്യാഴാഴ്ച മംഗഫിൽ ഇവർ താമസസ്ഥലത്തു ആത്മഹത്യാ ശ്രമം നടത്തുകയും തുടർന്നു ഭർത്താവും അയൽക്കാരും ചേർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു, അദാൻ ആശുപത്രിയിൽ കഴിഞ്ഞ 2 ദിവസമായി തീവ്ര പരിചരണ വിഭാഗത്തിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.  മുബാറക്‌ അൽ കബീർ ആശുപത്രിയിലെ നഴ്‌സായിരുന്നു, ഭർത്താവ്‌ യൂജിൻ ജോൺ കുവൈത്തിൽ ഹോട്ടൽ ബിസ്സിനെസ്സുകാരനാണ് . മക്കൾ.സൈറ, ദിയ, ക്രിസിയ.

Related News