കാസര്‍കോട് ഉത്സവ് 2025: ഡിസംബർ 5ന് അബ്ബാസിയ ഇന്ത്യന്‍ സെൻട്രൽ സ്കൂളില്‍

  • 02/12/2025

കാസര്‍കോട് എക്സ്പാട്രിയേറ്റ്സ് അസ്സോസിയേഷൻ (കെ. ഇ. എ) ഇരുപത്തി ഒന്നാമത് വാർഷികം കാസര്‍കോട് ഉത്സവ് 2025  ഡിസംബർ 5 വെള്ളിയാഴ്ച വൈകുനേരം 4  മണിമുതല്‍ രാത്രി 10  മണിവരെ അബ്ബാസിയ ഇന്ത്യന്‍ സെൻട്രൽ സ്കൂളില്‍ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു

ഗായകരായ യുംന അജിൻ, ശ്രേയ ജയദീപ്, നൗഫൽ റഹ്മാൻ, പ്രശസ്ത മിമിക്രി കലാകാരൻ സമദ് തളിപ്പറമ്പ്‌ എന്നിവർ പങ്കെടുക്കുന്നു. കുവൈത്തിലെ പ്രമുഖ പെർഫ്യൂം കമ്പനിയായ  അഹമ്മദ് അൽ മഗ്‌രിബി ആണ് ഈ വർഷത്തെ കാസറഗോഡ് ഉത്സവിന്‍റെ മുഖ്യ പ്രായോജകർ.

കുവൈത്തിലെ ആദ്യത്തെ ജില്ലാ സംഘടനയായ കാസർഗോഡ് അസോസിയേഷന്‍ നിരവധി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുള്ളത്. കുവൈത്തിലെന്നപോലെ നാട്ടിലും സംഘടന നിരവധി പ്രവർത്തനങ്ങള്‍ നടത്തി വരുന്നു. 
സേവന പ്രവർത്തനങ്ങള്‍ അംഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങള്‍ക്കായി ഫാമിലി ബെനിഫിറ്റ് സ്കീം പദ്ധതി സംഘടനയില്‍ അംഗമായ ആള്‍ മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തിനുള്ള ധന സഹായം രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്ന അംഗങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്ന വെല്‍ഫെയർ പദ്ധതി,  അംഗങ്ങള്‍ക്കായി ഇന്‍വെസ്റ്റ്‌മെന്‍റ് പദ്ധതി, 
സംഘടനാംഗങ്ങളുടെ മക്കളില്‍ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം നേടുന്നവർക്ക് കെ.ഇ.എ വിദ്യാഭ്യാസ അവാർഡുകൾ നല്‍കി വരുന്നു.

കലാകായിക പ്രോത്സാഹനത്തിനായി കലാപരിപാടികളും സ്പോർട് മത്സരങ്ങളും പിക്നികും സംഘടിപ്പിക്കുന്നു
ഏഴ് ഏരിയകളിലായി സജീവമായി പ്രവർത്തിക്കുന്ന സംഘടന ഓരോ ഏരിയയിലും പരിപാടികള്‍ പ്രത്യേകമായി സംഘടിപ്പിച്ചിട്ടുണ്ട്. ഓണം ന്യൂയർ ആഘോഷങ്ങളും നോമ്പുതുറയും വർഷാവർഷം നടത്തുന്നു. 
സംഘടനയുടെ മുന്‍ ചീഫ് പാട്രനായിരുന്ന സഗീർ തൃക്കരിപ്പൂരിന്‍റെ സ്മരണാർത്ഥമുള്ള കുടിവെള്ള പദ്ധതി നാട്ടില്‍ നടത്തി വരുന്നു. നിരവധി പേർ ഇതിന്‍റെ ഗുണഭോക്താക്കളായി. നിലവില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഈ പദ്ധതി നടപ്പാക്കി വരുന്നു.  

നാട്ടിലേക്ക് തിരിച്ചു പോയ സംഘടനാംഗങ്ങള്‍ക്ക് ഒരുമിച്ച് കൂടാനുള്ള വേദി എന്ന നിലയ്ക്ക് ഹോം കമ്മറ്റി രൂപീകരിച്ചു. കുവൈത്തില്‍ കാസറഗോഡ് ഉത്സവം നടത്തുന്നപോലെ നാട്ടില്‍ കുവൈത്ത് ഫെസ്റ്റ് എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. നാട്ടിലുള്ള കുടുംബത്തിന് ഒരുമിച്ച് കൂടാനുള്ള ഒരു വേദിയാണിത്. ഈ പരിപാടിയില്‍ വച്ച് കുട്ടികള്‍ക്കുള്ല വിദ്യാഭ്യാസ അവാർഡ് വിതരണം കലാകായിക മത്സരങ്ങളും അരങ്ങേറുന്നു. 
ലക്ഷക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടന കഴിഞ്ഞ കാലങ്ങളില്‍ നടത്തിയത്. നാട്ടിലെ ക്ഷേമപ്രവർത്തനങ്ങള്‍ക്കുള്ള ധനസമാഹരണാർത്ഥം ആണ് കാസറഗോഡ് ഉത്സവം നടത്തി വരുന്നത്.

പത്ര സമ്മേളത്തിൽ മുൻ ചീഫ്‌ പാട്രേൺ സത്താർ കുന്നിൽ, പ്രസിഡണ്ട്‌ മുഹമ്മദ്‌ കുഞ്ഞി സി എച്ച്‌, ജന. സെക്രട്ടറി അസീസ്‌ തളങ്കര, ട്രഷറർ ശ്രീനിവാസൻ എൻ വി, ഓർഗ സെക്രട്ടറി പ്രശാന്ത്‌ നെല്ലിക്കാട്ട്‌, പ്രോഗ്രാം ചെയർമ്മാൻ പി എ നാസർ, കൺവീനർ അബ്ദുള്ള കടവത്ത്‌ പങ്കെടുത്തു

Related News