തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ്‌ (TRASSK), 19-മത് വാർഷികാഘോഷം മഹോൽസവം 2025 അതിഗംഭീരമായി ആഘോഷിച്ചു

  • 30/11/2025



കുവൈത്ത്: തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) നവംബർ 28 വെള്ളിയാഴ്ച അഹ്മദി FAIPS - DPS ഓഡിറ്റോറിയത്തിൽ വെച്ച് 19-മത് വാർഷികാഘോഷം *മഹോൽസവം 2025* വിജയകരമായി സംഘടിപ്പിച്ചു. 2,000-ത്തിലധികം തൃശ്ശൂർ നിവാസികളും, വീശിഷ്ടാതിഥികളും പങ്കെടുത്ത ഈ പരിപാടി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീമതി പരമിത ത്രിപാതി മഹോത്സവം 2025 ഉദ്ഘാടനം ചെയ്തു.

പഞ്ചവാദ്യ താളപ്പെരുമയോടെ, 30-ഓളം TRASSK വനിതാവേദി അംഗങ്ങൾ താലം പിടിച്ചു അണിനിരന്നുകൊണ്ടുള്ള വർണ്ണശബളമായ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ ശ്രീ റാഫി എരിഞ്ചേരി ഈ കാലയളവിൽ നമ്മെ വിട്ടുപോയവരെ സ്മരിച്ചുകൊണ്ട് ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിച്ചു. അസ്സോസിയേഷൻ വൈസ് പ്രസിഡന്റും, മഹോത്സവം പ്രോഗ്രാം കൺവീനറുമായ ശ്രീ നോബിൻ തെറ്റയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ അസ്സോസിയേഷൻ പ്രസിഡന്റ് ശ്രീ സ്റ്റീഫൻ ദേവസ്സി അദ്ധ്യക്ഷ പ്രസംഗം പറഞ്ഞു. ഇന്ത്യൻ സ്ഥാനപതി ശ്രീമതി പരമിത ത്രിപാതി "മഹോത്സവം 2025" ഭദ്രദീപം കൊളുത്തി ഔപചാരികമായി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

ഈ വർഷത്തെ അസോസിയേഷൻ സുവനിയർ മാധ്യമ വിഭാഗം കൺവീനർ ശ്രീ ദിലീപ് കുമാർ ആദ്യപ്രതി ഇന്ത്യൻ സ്ഥാനപതിക്ക് കൈമാറികൊണ്ട് പ്രകാശനം ചെയ്തു. സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള TRASSK ഭവന പദ്ധതി, അർഹരായ രണ്ട് സജീവ അംഗങ്ങൾക്ക് വീട് വെച്ചു നൽകുവാനുള്ള ധാരണാപത്രം ഇന്ത്യൻ സ്ഥാനപതി ഈ വേദിയിൽ വെച്ച് കൈമാറി. 

അസ്സോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീമതി ഷൈനി ഫ്രാങ്ക് അസ്സോസിയേഷന്റ ഈ വർഷത്തെ പ്രവർത്തനങ്ങളെകുറിച്ച് വിവരിച്ചു, മഹോത്സവം 2025 പ്രസന്റിങ് സ്പോൺസറായ Comex നാഷണൽ മാനേജിങ് ഡയറക്ടർ ശ്രീ വിൽ‌സൺ മഞ്ഞളി, ആനുവൽ സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ച്, ജോയ് ആലുക്കാസ്, കൂടാതെ കെ എം പി ബിൽഡേഴ്സ്, ഹൈ ലൈറ്റ് ബിൽഡേഴ്സ്, അൽ ഖാലിദ് ഓട്ടോ, മാംഗോ ഹൈപ്പർ മാർക്കറ്റ് എന്നിവരുടെ പ്രതിനിധികൾ ചടങ്ങിൽ സംസാരിച്ചു. വനിതാവേദി ജനറൽ കൺവീനർ ശ്രീമതി പ്രതിഭ ഷിബു, കളിക്കളം കൺവീനർ കുമാരി സെറ മരിയ ബിവിൻ എന്നിവർ മഹോത്സവം 2025 ന് ആശംസകൾ അറിയിച്ചു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി (ആർട്സ്) ശ്രീ രാജൻ ചാക്കോ തോട്ടുങ്കൽ, ജോയിൻ്റ് ട്രഷറർ (സ്പോർട്സ്) ശ്രീ സാബു കൊമ്പൻ ജോസ്, വനിതാവേദി സെക്രട്ടറി ശ്രീമതി നിഖില പി. എം, വനിതാവേദി ജോ.സെക്രട്ടറി ശ്രീമതി സജിനി വിനോദ് എന്നിവരും സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുത്തു. 

അസ്സോസിയേഷൻ അംഗങ്ങളുടെ മക്കളിൽ നിന്നും 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ തിരഞ്ഞെടുത്ത 11 വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ നൽകി ആദരിച്ചു. കൂടാതെ സിബിഎസ്ഇ പത്താം ക്ലാസ് കുവൈറ്റ്‌ ടോപ്പറായ മാസ്റ്റർ അദ്വിതീയ വിജയ് ശങ്കർ, എം.ടെക് കെമിക്കൽ എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് നേടിയ ശ്രീ. ആന്റണി സെബാസ്റ്റ്യൻ എന്നിവർക്കും മെറിറ്റ് അവാർഡുകൾ നൽകി അനുമോദിച്ചു. 

വർഷങ്ങളായി അസ്സോസിയേഷന്റെ വിവിധ പ്രവർത്തനങ്ങളിൽ സഹായ ഹസ്തമേകുന്ന ശ്രീ. ബിജു പാപ്പച്ചൻ, ഗ്ലോബൽ ഇന്റർനാഷണൽ കമ്പിനിയുടെ മാനേജിങ് ഡയറക്ടർ ശ്രീ. ബാബു എരിഞ്ചേരി, പ്രിൻസസ് ട്രാവെൽസിനുവേണ്ടി സി. ഡി ബിജു എന്നിവരെയും സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഡോ. കെ അബ്ദുള്ള ഹംസ എന്നിവർക്കും പ്രത്യേക ആദരവ് നൽകി. 

അസ്സോസിയേഷൻ സെൻട്രൽ ട്രഷറർ ശ്രീ സെബാസ്റ്റ്യൻ വാതുകാടൻ എല്ലാവർക്കും നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു . പ്രധാന സ്പോൺസർമാരുടെയും മറ്റ് പങ്കാളികളുടെയും അഭ്യുദയകാംക്ഷികളുടെയും ഉദാരമായ പിന്തുണയാണ് 2025 മഹോൽസവത്തിന് കരുത്തേകിയത് എന്ന് അദ്ദേഹത്തിന്റ നന്ദി പ്രസംഗത്തിൽ പറഞ്ഞു.

തുടർന്ന് നന്ദനം സ്കൂൾ ഓഫ് ഡാൻസ് ഒരുക്കിയ ഗ്രൂപ്പ്‌ ഡാൻസ് ഏവരുടെയും പ്രശംസകൾ ഏറ്റുവാങ്ങി. പിന്നണി ഗായകരായ ശ്രീരാഗ് ഭരതൻ, നന്ദ ജെ.ദേവ്, വർഷ എസ്. കൃഷ്ണൻ, വിഷ്ണു വർദ്ധൻ എന്നിവർക്കൊപ്പം ശ്രീ അനൂപ് കോവളത്തിന്റെ നേതൃത്വത്തിലുള്ള ഓർക്കസ്ട്ര കൂടി ചേർന്നപ്പോൾ ഓരോ കാണികളും തൃശ്ശൂർ മഹോത്സവത്തെ ഏറ്റെടുക്കുകയായിരുന്നു. ആഘോഷത്തിന്റെയും, ആർപ്പുവിളികളുടെയും, കരഘോഷങ്ങളുടെയും തൃശ്ശൂർ പൂരം വെടിക്കെട്ട് തന്നെ കാണികൾക്ക് കാഴ്ചവെച്ചുകൊണ്ട് രാത്രി 10 മണിയോട് കൂടി ഈ സംഗീതവിരുന്ന്‌ അവസാനിച്ചു. ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച പരിപാടിയെന്നു ഓരോ കാണികളും വിലയിരുത്തിയ മഹോത്സവം 2025 വൻ വിജയമാക്കിയ ഓരോരുത്തർക്കും അസ്സോസിയേഷൻ ഭാരവാഹികൾ നന്ദി പ്രകാശിപ്പിച്ചു.

Related News