ടിഫാക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

  • 26/11/2025


കുവൈത്ത് സിറ്റി : തിരുവനന്തപുരം നിവാസികളായ ഫുട്ബോൾ താരങ്ങളുടെയും,ഫുട്ബോൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 
പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 
ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് വാർഷിക റിപ്പോർട്ടും ട്രഷറർ ബിജു ടൈറ്റസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 
സെക്രട്ടറി സജിത്ത് സ്റ്റാറി സ്വാഗതവും,ജോയിന്റ് ട്രഷറർ റംസി കെന്നഡി നന്ദിയും പറഞ്ഞു. 
ഉപദേശക സമിതി അംഗം പി.ജി.ബിനു വരണാധികാരിയായിരുന്ന ജനറൽ ബോഡി യോഗം 2026 - 2028 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ : ഹരിപ്രസാദ് മണിയൻ ( പ്രസിഡന്റ് ),മെർവിൻ വർഗ്ഗീസ് ( ജനറൽ സെക്രട്ടറി ),റംസി കെന്നഡി ( ട്രഷറർ ),ബിജു ടൈറ്റസ്, ലിജോയ് ജോളി ലില്ലി ( വൈസ് പ്രസിഡന്റ് ),ലിജോ ജോസഫ്, ജോബ് ജോസഫ് ( സെക്രട്ടറി ),രജിത്ത് രഘുനാഥ് ( അസിസ്റ്റന്റ് ട്രഷറർ ),സജിത്ത് സ്റ്റാറി ( ഓഡിറ്റർ ),ഇഗ്നേഷ്യസ് മിറാൻഡ ( ടീം മാനേജർ ),ഡൊമനിക് ആന്റണി ( ഹെഡ് കോച്ച് ),ബിജു ബെർണാർഡ് ( കോച്ച് ),രാജു ഔസേപ്പ്, ഡെൺസൻ പൗളിൻ, ജോൺ മിറാൻഡ,കൃഷ്ണരാജ് ( ഉപദേശക സമിതി അംഗം ),ആന്റണി വിൻസന്റ്, ക്ലീറ്റസ് ജൂസ, ഫിനു ജോർജ്ജ്, സുബാഷ് രാജമണി, സിസിൽ സ്റ്റീഫൻ, സ്പെന്സണ് ഗിൽബെർട്, ജിജോ ഔസേപ്പ്, ജോൺസൺ സേവ്യർ, വിവേക് സ്റ്റാൻലി ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Related News