മാംഗോ ഹനാൻഷ ലൈവ് ഷോ പോസ്റ്റർ പ്രകാശനം ചെയ്തു

  • 23/11/2025

 


റസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ നടത്തുന്ന റെസ്റ്റോ ഫെസ്റ്റ് 2025 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മാംഗോ ഹനാൻഷ ലൈവ് ഷോയുടെ പോസ്റ്റർ പ്രകാശനം നടത്തി. അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഡിസംബർ 12-ന് നടക്കാനിരിക്കുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം റിഗ്ഗയിയിലെ കസർ ഗർണാത റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ നടന്നു.

മാംഗോ ഹൈപ്പർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റഫീഖ് അഹ്മദ്, റോക് ചെയർമാൻ അബു കോട്ടയിലിന് പോസ്റ്റർ കൈമാറി പ്രകാശന കർമം നിർവഹിച്ചു.

പ്രസിഡന്റ് ഷബീർ മണ്ടോളി അധ്യക്ഷത വഹിച്ചു . മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് ജനറൽ മാനേജർ ഇംത്യാസ് അഹ്മദ് , സാഫ് കുവൈറ്റ് ഡയറക്ടർ ഷൌക്കത്ത് , അൽ അൻസാരി എക്സ്ചേഞ്ച് മാനേജർ ശ്രീജിത്ത് , കുൽഫെ മാനേജർ അസീം , ........നാസർ , റോക് വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം എൻ കെ എന്നിവർ ആശംസ പ്രസംഗം നടത്തി .

റോക് ഭാരവാഹികളായ ഷാഫി മഫാസ് , അബ്ദുൽ സത്താർ , മുഹമ്മദ് ഹയ , മെഹബൂബ് വി സി , സുൽഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

ജനറൽ സെക്രട്ടറി കമറുദ്ദിൻ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ നജീബ് പി വി നന്ദിയും പറഞ്ഞു

Related News