തനിമ കുവൈറ്റ് 19-ാമത് നാഷണൽ ടഗ് ഓഫ് വാർ മത്സരത്തിന് ശക്തമായ ഒരുക്കത്തിൽ

  • 20/11/2025



കുവൈറ്റ്: പ്രവാസി മലയാളികളുടെ സാംസ്കാരിക അഭിമാനമായ തനിമ കുവൈറ്റ്, 19-ാമത് നാഷണൽ ടഗ് ഓഫ് വാർ (വടംവലി) ) മത്സരം വൻ ആവേശത്തോടെയും കഠിനാധ്വാനത്തോടെയും സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടരുന്നു. ഓണത്തനിമ'2025 നവംബർ 28-ന് അബ്ബാസിയയിലെ ഇൻറ്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും.

മത്സരത്തോടനുബന്ധിച്ച് “പേൾ ഓഫ് ദ സ്കൂൾ” അവാർഡ്‌, കേരളത്തിന്റെ സമ്പന്നമായ കലാസാംസ്കാരിക പൈതൃകം പ്രതിഫലിക്കുന്ന ഘോഷയാത്രയും ഗാനമേളയും അണിയറയിൽ ഒരുങ്ങുന്നുണ്ട്‌. പ്രവാസികളിൽ നാട്ടിൻപുറത്തിന്റെ ഗൃഹാതുരത്വം പകർന്ന് നൽകുന്ന ഈ പരിപാടി, കുവൈത്തിലെ എല്ലാ പ്രവാസി സമൂഹത്തിനും സമർപ്പിക്കുന്നതായ്‌ സംഘാടകർ അറിയിക്കുന്നു.

ഉച്ചയ്ക്ക് 12 മണിക്ക് പരിപാടികൾക്ക് തുടക്കം കുറിക്കും. പ്രധാന കലാപ്രകടനങ്ങളും അവാർഡ് സമ്മേളനവും വൈകിട്ട് 5 മണിയോടെ ആരംഭിക്കും. ആഘോഷത്തിന്റെ ഉച്ചകോടിയായി ടഗ് ഓഫ് വാർ മത്സരങ്ങൾ അരങ്ങേറും. വിജയികൾക്ക് വലിപ്പം കൊണ്ട്‌ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റോളിംഗ് ട്രോഫികളും, പ്രകടന മികവിനുള്ള പ്രത്യേക അവാർഡുകളും നൽകും.

മത്സരത്തിനായി കളിക്കാർ കഴിഞ്ഞ നാലുമാസത്തോളമായ്‌ കഠിനമായ പരിശീലനത്തിലാണ്. ജോലി, കുടുംബജീവിതം, ഡ്യൂട്ടി സമയങ്ങൾ എന്നിവയുമായി ബാലൻസ്‌ ചെയ്ത്‌ ഈ പരിശീലനം തുടരുന്നവരുടെ സമർപ്പണമാണു തനിമയുടെ പ്രധാന ശക്തി.

തനിമ സംഘാടകർ എല്ലാ പ്രവാസി സമൂഹത്തേയും ഈ സാംസ്കാരിക – കായിക മഹോത്സവത്തിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

Related News