തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് മഹോത്സവം

  • 19/11/2025



കുവൈറ്റ് സിറ്റി : തൃശ്ശൂർ അസ്സോസിയേഷൻ ഓഫ് കുവൈറ്റ് മഹോത്സവം പ്രോഗ്രാമിനോട് അനുബന്ധിച്ച് പത്ര സമ്മേളനം സംഘടിപ്പിച്ചു. 
ഫർവാനിയ ഷെഫ് നൗഷാദിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ Trassk പ്രസിഡന്റ് സ്റ്റീഫൻ ദേവസ്സി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, ട്രഷർ സെബാസ്റ്റൻ വാതുകാടൻ, വൈസ് പ്രസിഡന്റ് നൊബിൻ തെറ്റയിൽ, ജോയിന്റ് സെക്രെട്ടറിമാരായ രാജൻ ചാക്കോ തോട്ടുങ്കൽ (Arts) റാഫി എരിഞ്ഞേരി (Social welfare) ദിലീപ് കുമാർ (Media) വനിതാവേദി ജനറൽ കൺവീനർ പ്രതിഭ ഷിബു, സെക്രട്ടറി നിഖില, ജോയിന്റ് സെക്രട്ടറി സജിനി വിനോദ് എന്നി ഭാരവാഹികൾ പങ്കെടുത്തു.

മീഡിയ കൺവീനർ ദിലീപ് കുമാർ സ്വാഗതം പറഞ്ഞു തുടങ്ങിയ പത്ര സമ്മേളനത്തിൽ പ്രസിഡന്റ് സ്റ്റീഫൻ ദേവസി തൃശ്ശൂർ അസോസിയേഷന്റെ പത്തൊമ്പതാം വാർഷിക ആഘോഷം മഹോത്സവം 2025 നവംബർ 28 വെള്ളിയാഴ്ച്ച 3 പിഎം ന് DPS അഹമ്മദി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുന്നുവെന്നും ആഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനവും പ്രശസ്‌ത പിന്നണി ഗായകരായ ശ്രീരാഗ് ഭരതൻ , നന്ദ ജെ ദേവ് , വർഷ സ് കൃഷ്‌ണൻ , വിഷ്ണു വർദ്ധൻ എന്നിവരോടപ്പം അനൂപ് കോവളം നയിക്കുന്ന സ്റ്റാർ സിങ്ങർ ഓർക്കസ്ട്രയും അണിനിരക്കുന്ന ഗാനവിരുന്നും നടത്തുന്നുവെന്നും അറിയിച്ചു . അസോസിയേഷന്റെ സാമൂഹ്യ ക്ഷേമ പദ്ധതികളായ വിദ്യാ ജ്യോതി , വിദ്യാ ധനം , ചികിത്സ സഹായങ്ങൾ , ഭവന പദ്ധതി എന്നീ പ്രവർത്തനങ്ങൾ ഈ വർഷവും അസ്സോസിഷൻ നടത്തിവരുന്നുവെന്ന് പ്രസിഡന്റ് പത്രസമ്മേളനത്തിൽ പറഞ്ഞു .അസോസിയേഷൻ വാർഷിക സ്പോൺസർമാരായ ജോയ് ആലുക്കാസ് , അൽ മുല്ല എക്സ്ചേഞ്ച് , ഇവന്റ് സ്പോൺസറായ കോമെക്‌സ്‌ നഷണൽ , കോ സ്പോൺസരായ കെ എം പി ബിൽഡേർസ് , ഹൈ ലൈറ്റ് ബിൽഡേർസ് , മംഗോ സൂപ്പർ മാർക്കറ്റ് എന്നി സ്പോണ്സർമാരോടും നന്ദി രേഖപ്പെടുത്തി .വനിതാവേദി പ്രവർത്തനങ്ങളെ കുറിച്ച് ജനറൽ കൺവീനർ പ്രതിഭ ഷിബുവും പ്രവർത്തനങ്ങളെ പറ്റി വിവരിച്ചു. 

പത്ര മാധ്യമ സുഹൃത്തുക്കൾ അസോസിഷൻ സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, അസോസിയേഷൻ മീഡിയ കമ്മിറ്റി അംഗങ്ങൾ എന്നിങ്ങനെ നിരവധി പേര് പങ്കെടുത്ത പത്ര സമ്മേളനത്തിന് വൈസ് പ്രസിഡന്റ് നൊബിൻ തെറ്റയിൽ നന്ദി പറഞ്ഞു.

Related News