അൽമദ്രസത്തുൽ ഇസ്ലാമിയ - സാൽമിയ, ഫിയസ്റ്റ 2025 സംഘടിപ്പിച്ചു.

  • 17/11/2025



അൽ മദ്രസത്തുൽ ഇസ്ലാമിയ സാൽമിയ ഫിയസ്റ്റ 2025 സംഘടിപ്പിച്ചു. റിഗ്ഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികളും ഖത്മുൽ ഖുർആൻ പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ പ്രത്യേക പ്രകടനവും പി ടി എ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗവും നടന്നു.

അൽ മദ്രസത്തുൽ ഇസ്ലാമിയ മദ്രസ്സ സാൽമിയ പിടിഎ പ്രസിഡണ്ട് ഷംനാദ് ഷാഹുൽ ഹമീദിൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച ചടങ്ങ് കെ ഐ ജി കേന്ദ്ര പ്രസിഡണ്ട് പിടി ശരീഫ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മദ്രസ്സ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി സ്വാഗതവും കെ ഐ ജി കേന്ദ്ര വൈസ് പ്രസിഡണ്ട് അൻവർ സഈദ് മുഖ്യപ്രഭാഷണവും നടത്തി.

മഹ്‌മൂദ്‌ ഹൈദർ ആൻഡ് സൺസ് ചാരിറ്റബിൾ അസോസിയേഷൻ ജനറൽ മാനേജർ മുഹമ്മദ് മിസ്അൽ സൽമാൻ അൽഹിന്താൽ മുഖ്യാതിഥിയായിരുന്നു. 

മാംഗോ ഹൈപ്പർ മാനേജിങ് ഡയറക്ടർ റഫീഖ് അഹ്‌മദ്‌, കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡണ്ടും അൽ മദ്രസത്തുൽ ഇസ്ലാമിയ സാൽമിയയുടെ അഡ്മിനുമായ റിഷ്ദിൻ അമീർ തുടങ്ങിയവർ സംസാരിച്ചു. കെ ഐ ജി സെക്രട്ടറി സാബിക് യൂസുഫ്, ഐവ കേന്ദ്ര വൈസ് പ്രെസിഡന്റ് വർദ അൻവർ, ഐവ കേന്ദ്ര സെക്രട്ടറി നജ്‌മ ശരീഫ്, സാൽമിയ ഏരിയ സെക്രട്ടറി നിസ്സാർ കെ റഷീദ്, മംഗോ ഹൈപ്പർ ജനറൽ മാനേജർ അനസ് അബൂബക്കർ, ഏരിയ ട്രെഷറർ താജുദ്ധീൻ, ഐവ ഏരിയ പ്രസിഡന്റ് ജസീറ ബാനു, ഫഹാഹീൽ മദ്രസ പ്രിൻസിപ്പൽ അബ്ദുൽറഹ്മാൻ കെ, ഏരിയ വിദ്യാഭ്യാസ കൺവീനർ ഇസ്മായിൽ വിഎം, അധ്യാപകരും മറ്റ് വിശിഷ്ടാതികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

കഴിഞ്ഞ വർഷത്തിലെ PTA യുടെ പ്രവർത്തന റിപ്പോർട്ട് പി ടി എ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽറഷീദും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിലും അവതരിപ്പിച്ചു. 

മുഖ്യാതിഥി മുഹമ്മദ് മിസ്അൽ സൽമാൻ അൽഹിന്താലിനുള്ള ഉപഹാരം മദ്രസ പി ടി എ കമ്മിറ്റി പ്രസിഡണ്ട് ഷംനാദ് ഷാഹുൽ ഹമീദും ഫിയസ്റ്റ 2025 ൻ്റെ മുഖ്യ സ്പോൺസറായ മാംഗോ ഹൈപ്പറിനുള്ള ഉപഹാരം മാനേജിങ് ഡയറക്ടർ റഫീഖ് അഹ്മദിന്‌ കെ ഐ ജി പ്രസിഡണ്ട് പിടി ശരീഫും കൈമാറി.

ഹെവൻസ് പാഠ്യപദ്ധതിയിൽനിന്നും കഴിഞ്ഞ വർഷം ഖത്മുൽ ഖുർആൻ പൂർത്തീകരിച്ച 19 കുട്ടികൾക്കുള്ള സമ്മാനദാനവും കഴിഞ്ഞ റമദാനിൽ ഖത്മുൽ ഖുർആൻ ചെയ്ത 32 വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വിശിഷ്ടാതിഥികൾ കൈമാറി. 

തുടർന്ന് മദ്രസ ഹെവൻസ് തലം മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. പൂർവ വിദ്യാർത്ഥികളായ യാസീൻ നിസ്സാർ ഇഫാ റുഖിയ നജീബ്, നബ്ഹാൻ ഫൈസൽ എന്നിവർ ഫിയസ്റ്റ 2025 ൻ്റെ അവതാരകരായിരുന്നു. അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും ഫിയസ്റ്റ 2025 ന് നേതൃത്വം നൽകി. 

കെ ഐ ജി വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ താജുദ്ധീൻ മദീനി സമാപനവും പ്രാർത്ഥനയും നിർവഹിച്ചു. ഫിയസ്റ്റ 2025 കൺവീനർ ആസിഫ് ഖാലിദിന്റെ നന്ദി പ്രകടനത്തോടുകൂടി പരിപാടി അവസാനിച്ചു.

Related News